വൃദ്ധ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

Update: 2019-07-19 16:35 GMT

കോന്നി: ഐരവണ്‍ ഇരുപതേക്കറില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ വൃദ്ധയെ കണ്ടെത്തി. ഐരവണ്‍ ഇരുപതേക്കര്‍ ശ്രീ നാരായണ നഗര്‍ പൊന്നമ്മ (65)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: രാത്രി പത്തരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. വീടിന് സമീപമുള്ള ശുചിമുറിയിലാണ് ഇവരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരം പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. അസ്ഥി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായിചികില്‍സയില്‍ കഴിഞ്ഞിരുന്ന പൊന്നമ്മ മകന്റെയും ചെറുമകന്റെയും കൂടെയായിരുന്നു താമസിച്ചിരുന്നത്. അസുഖം സംബന്ധിച്ച പ്രശ്‌നങ്ങളാവാം ആത്മഹത്യക്ക് കാരണമെന്നാണ് പോലിസ് നിഗമനം.

കോന്നി പോലിസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എസ് അഷാദ്, എ എസ് ഐ മനോജ്, ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പത്തനംതിട്ട പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Tags: