സെക്രട്ടേറിയറ്റിനു മുന്നില്‍ മധ്യവയസ്‌കന്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മാറനല്ലൂര്‍ സ്വദേശി രാജു (46) വിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Update: 2020-01-21 16:52 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാറനല്ലൂര്‍ സ്വദേശി രാജു (46) വിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലിസ് ആശുപത്രിയിലെത്തിച്ചത്. സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച് ഇയാള്‍ കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരം. പ്രാഥമിക ചികിത്സകള്‍ക്കു ശേഷം ഇയാളെ രണ്ടാം വാര്‍ഡിലേയ്ക്കു മാറ്റി.

Tags:    

Similar News