അതിനു പോന്നോന്‍ സഖാവായി ഉണ്ടോടാ: മകനെതിരായ കൊലവിളിക്ക് മറുപടിയുമായി സുഹ്‌റ മമ്പാട്

മകനെതിരായ കൊലവിളി ഡയലോഗിന് അതേ നാണയത്തിലുള്ള മറുപടിയുമായി ഉമ്മ.

Update: 2021-04-08 13:43 GMT

കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ മകനെതിരായ കൊലവിളി ഡയലോഗിന് അതേ നാണയത്തിലുള്ള മറുപടിയുമായി ഉമ്മ. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാടാണ് മകനെതിരെയുള്ള കൊലവിളി ഡയലോഗിന് അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ എന്ന മറുപടി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങുമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും... 

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ...

Posted by Suhra Mampad on Wednesday, 7 April 2021