ചെല്ലാനം മാതൃകാ മല്‍സ്യഗ്രാമം പദ്ധതി നടത്തിപ്പിന് നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു

Update: 2021-06-06 13:08 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) നേതൃത്വത്തില്‍ ചെല്ലാനത്ത് നടപ്പാക്കുന്ന മാതൃകാ മല്‍സ്യഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് നാട്ടുകാരില്‍നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. ജൂണ്‍ 7ന് രാവിലെ 10.30 ന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്താണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തേണ്ടത്.

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണും തീരദേശ വികസന കോര്‍പറേഷന്‍ എംഡി ഷേക്ക് പരീതും യോഗത്തില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമം ആയ ഗൂഗില്‍ മീറ്റിലാണ് യോഗം നടത്തുന്നത്. https://meet.google.com/kdyfeipzmm എന്ന ലിങ്കിലൂടെ യോഗത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസ് നോഡല്‍ ഓഫിസര്‍ ഡോ.ദിനേശ് കൈപ്പിള്ളിയുമായി ബന്ധപ്പെടുക. ഫോണ്‍- 9446032977.

Tags:    

Similar News