ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പോലിസ് ആസ്ഥാനം നാളെയും തുറക്കില്ല

അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും പ്രവർത്തിക്കുക.

Update: 2020-08-04 10:45 GMT

തിരുവനന്തപുരം: പോലിസ് ആസ്ഥാനം നാളെയും തുറക്കില്ല. പോലിസ് അസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും പ്രവർത്തിക്കുക. വഴുതക്കാടുള്ള പോലിസ് ആസ്ഥാനം ആഗസ്ത് ഒന്നിനാണ് അടച്ചത്.

Tags:    

Similar News