വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ; പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുക: എസ് ഡി പി ഐ

Update: 2025-07-16 06:54 GMT

ആലപ്പുഴ : നൂറനാട് വിവേകാനന്ദ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി കൂടിയായ ബിജെപിയുടെ പഞ്ചായത്ത് അംഗം അനൂപിനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി,

നാനാ ജാതി മതസ്ഥര്‍ പഠിക്കുന്ന നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആചാരമായ പാദപൂജ പോലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് സമൂഹത്തില്‍ വര്‍ഗീയത വിതയ്ക്കാനും, വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനും കാരണമാകും.

സംഘ് പരിവാര്‍ ലക്ഷ്യമിടുന്ന വര്‍ഗീയ, വിഭജന അജണ്ടകളുടെ ഭാഗമായി കേരളത്തിന്റെ മതേതര പൊതുബോധത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികള്‍ അപലപനീയമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ കാലങ്ങളായി സംഘ് പരിവാര്‍ ശ്രമിക്കുന്നതിന്റെ തുടര്‍ച്ചയായി ആണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നും എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എം. ജയരാജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പഞ്ചായത്ത് അംഗമായ ബിജെപി നേതാവ് വിദ്യാര്‍ഥികളെ കൊണ്ട് പാദ പൂജ ചെയ്യിച്ചത് രാജ്യത്തിന്റെ മതേതര - ഭരണഘടന മൂല്യങ്ങള്‍ക്ക് വിപരീതമാണ് ഇത്തരം ചെയ്തികളിലൂടെ വിദ്യാര്‍ഥികളുടെ മനസ്സിലേക്ക് ആധുനിക മനുഷ്യാവകാശ ചിന്തകളുടെ വിരുദ്ധ വശമാണ് നല്‍കാന്‍ ശ്രമിക്കുന്നത് ഓരോ വ്യക്തിയും തുല്യരായി ആദരിക്കപ്പേടെണ്ടതാണെന്നും ബഹുമാനിക്കപ്പെടേണ്ടതാണെന്നും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട അധ്യാപകര്‍ തന്നെ ഇത്തരം അസമത്വങ്ങളുടെ പ്രചാരകര്‍ ആകുന്നത് പുരോഗമന സമൂഹത്തിനു ഗുണകരമല്ലെന്നും എം ജയരാജ് കുറ്റപ്പെടുത്തി.