അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ച കുട്ടികൾക്ക് തുടർപഠനത്തിന് അവസരം

അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Update: 2019-05-03 13:29 GMT

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിന് നടപടി. ഇതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ തുടർപഠനം മുടങ്ങിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. പഠനം മുടങ്ങിയ കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസാവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും 9, 10 ക്ലാസ്സുകളിൽ വയസിന്റേയും പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലും ഈ അധ്യയന വർഷത്തേക്ക് മാത്രം പ്രവേശനം നൽകും.

Tags:    

Similar News