70 ശതമാനം വിദ്യാര്‍ഥികളും ലഹരിയുടെ വഴിയിലേക്ക് എത്തിപ്പെടുന്ന സാഹചര്യമെന്ന് ജഡ്ജ് ഡോ. കൗസര്‍ ഇടപകത്ത്

ലഹരിക്കെതിരെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി.വിവിധ വകുപ്പുകളെ ഏകീകരിച്ച് ലഹരിക്കെതിരെ ശക്തമായ കര്‍മ്മ പരിപാടികള്‍ രൂപീകരിക്കുന്നതിനോടൊപ്പം ശിശു സൗഹൃദ നിയമ സേവനങ്ങള്‍ വ്യാപകമാക്കാനും ഡിഎല്‍എസ്എ നടപടികള്‍ സ്വീകരിക്കും

Update: 2019-06-25 06:55 GMT
വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി(ഡിഎല്‍എസ്എ)യുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ രൂപീകരണം ജ�

കൊച്ചി: വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി(ഡിഎല്‍എസ്എ)യുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പൂകളുടെ രൂപീകരണത്തിന് തുടക്കമായി.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ 70 ശതമാനം വിദ്യാര്‍ഥികളും ലഹരിയുടെ വഴിയിലേക്ക് എത്തിപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലീഗല്‍ സര്‍വീസ് അതോരിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജുമായ ഡോ. കൗസര്‍ ഇടപകത്ത് പറഞ്ഞു. വിവിധ വകുപ്പുകളെ ഏകീകരിച്ച് ലഹരിക്കെതിരെ ശക്തമായ കര്‍മ്മ പരിപാടികള്‍ രൂപീകരിക്കുന്നതിനോടൊപ്പം ശിശു സൗഹൃദ നിയമ സേവനങ്ങള്‍ വ്യാപകമാക്കാനും ഡിഎല്‍എസ്എ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ രൂപീകരണം ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു.

സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് കെ സത്യന്‍, ഡിസിപി ജി പൂങ്കുഴലി, എക്‌സൈസ് ജോയിന്റ് കമ്മീഷ്ണര്‍ കെ എ നെല്‍സന്‍, എഡിഎം ചന്ദ്രശേഖരന്‍ നായര്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ശകുന്തള, സെന്റ്് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീത, പ്രിന്‍സിപ്പാള്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സബ് ജഡ്ജ് വി ജി ശാലീന നായര്‍, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍, മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. ഡീനു ചാക്കോ സംസാരിച്ചു. ലഹരിവസ്തുക്കള്‍, അശ്ലീല പ്രസിദ്ധീകരണങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടുള്ള കര്‍മ്മ പരിപാടികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു. ജില്ലാ ആസ്ഥാനത്തെ ജുഡീഷ്യല്‍, പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ പങ്കെടുത്തു.

Tags:    

Similar News