വിദ്യാര്‍ഥി പുഴയില്‍ വീണ് മരിച്ചു

പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകന്‍ ജാസിര്‍ (17) ആണ് മരിച്ചത്.

Update: 2019-12-01 11:40 GMT

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ കട്ടുപ്പാറ പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകന്‍ ജാസിര്‍ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

Tags:    

Similar News