ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥി പുറത്തേയ്ക്ക് തെറിച്ചു വീണു; ഗുരുതര പരിക്ക്

Update: 2026-02-20 15:47 GMT

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.