ചെമ്മാട് കുമ്പംകടവില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കുമ്പംകടവത്ത് ജാഫറിന്റെ മകന്‍ ആദില്‍ (10) ആണ് മരിച്ചത്.

Update: 2020-08-10 10:32 GMT

തിരൂരങ്ങാടി: ചെമ്മാട് കുമ്പംകടവില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുമ്പംകടവത്ത് ജാഫറിന്റെ മകന്‍ ആദില്‍ (10) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

കുട്ടികളുമൊത്ത് വയലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Tags:    

Similar News