സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ജില്ലയില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു നേതൃത്വത്തിലാണ് വിദ്യാഭ്യാസ ബന്ദ്. ഇന്ന് രാവിലെയാണ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ചെരുപ്പെടുക്കാന്‍ ഷീറ്റിന്റെ മുകളില്‍ കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
മുമ്പ് അപകടകാരവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല. അപകടത്തിന് പിന്നാലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും നാട്ടുകാരും സ്ഥലത്ത് പ്രതിഷേധവുമായി എത്തി.