സ്‌കൂള്‍ ബസ്സില്‍നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ഫര്‍സീന്‍ അഹമ്മദാണ് (9) ആണ് മരിച്ചത്.

Update: 2020-02-04 07:06 GMT

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സില്‍നിന്ന് പുറത്തേക്കുവീണ് മൂന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ഫര്‍സീന്‍ അഹമ്മദാണ് (9) ആണ് മരിച്ചത്.

സ്‌കൂള്‍ ബസ്സല്‍നിന്ന് വീണ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അതേ ബസ്സിന്റെ പിന്‍ചക്രം കയറുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ സ്‌കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകളാണ്.


Tags: