കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു

കൂരിക്കുന്ന് പള്ളിക്കുത്ത് സ്വദേശി തെക്കുംപുറത്ത് കളത്തില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിയാസ് ബാബുവാണ് (17) മരിച്ചത്.

Update: 2020-08-19 15:07 GMT

പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ വീടിനടുത്തുള്ള വയലിലെ പൊതുകുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. കൂരിക്കുന്ന് പള്ളിക്കുത്ത് സ്വദേശി തെക്കുംപുറത്ത് കളത്തില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിയാസ് ബാബുവാണ് (17) മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മണ്ണാര്‍മല പള്ളിപ്പടിയിലെ കൂരിക്കുന്ന് പട്ടിക്കാട് സ്‌കൂള്‍പടി റോഡിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണായിരുന്നു അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ക്ക് ശേഷം മണ്ണാര്‍മല മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അങ്ങാടിപ്പുറത്ത് ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിയാണ്. നസീറയാണ് മാതാവ്. സഹോദരന്‍: നിജാസ്.

Tags:    

Similar News