തൃശൂര്‍: തൃശൂര്‍ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകള്‍ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനി വീടിന് സമീപത്ത് വെച്ച് വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പഴുവില്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.