വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ച നിലയില്‍

Update: 2026-03-23 08:14 GMT

കടയ്ക്കല്‍: വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് 9ാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. മുഹമ്മദ് റാഫിയുടെയും ഷൈനിമോളുടെയും മകളാണ്.

നാളെ പരീക്ഷയായതിനാല്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതാണ്. കാണാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ മുറിയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു, പോലിസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സഹോദരങ്ങള്‍: സാബിത്ത്, മറിയ, മുജിത്തബ.