സമരനേതാക്കളുടെ സംഗമം പുതിയ സമരകാഹളം: അബ്ദുല്‍ മജീദ് ഫൈസി

ജനകീയ സമരങ്ങളുടെ അന്തര്‍ധാര പൗരബോധമാണ്. സ്വാതന്ത്ര്യബോധവും അവകാശബോധവുമാണ് അതിന്റെ പ്രചോദനം. ഈ സമരങ്ങളെ മര്‍ദനങ്ങളിലൂടെ ഇല്ലാതാക്കുകയെന്നത് ജനാധിപത്യത്തെ ഇല്ലാതാക്കലാണ്. വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. വിമര്‍ശനത്തെ ഭയപ്പെടുന്നവര്‍ ജനാധിപത്യവിരുദ്ധരാണ്.

Update: 2019-07-06 12:04 GMT

തൃശൂര്‍: സംസ്ഥാനത്തെ ജനകീയസമരനേതാക്കളുടെ സംഗമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടനയങ്ങള്‍ക്കെതിരായ സമരകാഹളമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ രൂപീകരണത്തിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച സംസ്ഥാനത്തെ ജനകീയ സമരനേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ സമരങ്ങളുടെ അന്തര്‍ധാര പൗരബോധമാണ്. സ്വാതന്ത്ര്യബോധവും അവകാശബോധവുമാണ് അതിന്റെ പ്രചോദനം. ഈ സമരങ്ങളെ മര്‍ദനങ്ങളിലൂടെ ഇല്ലാതാക്കുകയെന്നത് ജനാധിപത്യത്തെ ഇല്ലാതാക്കലാണ്. വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. വിമര്‍ശനത്തെ ഭയപ്പെടുന്നവര്‍ ജനാധിപത്യവിരുദ്ധരാണ്. പരിസ്ഥിതിയെ വരുംതലമുറയ്ക്കായി പരിപാലിക്കുന്നതിനു വേണ്ടിയാണ് ജനകീയ സമരനേതാക്കള്‍ പൊരുതുന്നതെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.


 സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായപി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ടി കെ വാസു (ചെയര്‍മാന്‍, ലാലൂര്‍ സമരസമിതി), അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി), ജി ഗോമതി (പെമ്പിളൈ ഒരുമൈ), വിളയോടി ശിവന്‍കുട്ടി (മനുഷ്യാവകാശപ്രവര്‍ത്തകന്‍), വി സി ജെന്നി (ജനറല്‍ കണ്‍വീനര്‍, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം), പൊന്നപ്പന്‍ (മുക്കണ്ണക്കുടി ഭൂസമരം), നൗഷാദ് തെക്കുംപുറം (കണ്‍വീനര്‍, ചക്കംകണ്ടം സമരസമിതി), കെ അനീഷ് (കോ-ഓഡിനേറ്റര്‍, കുരഞ്ഞിയൂര്‍ അച്ചാര്‍ മാലിന്യവിരുദ്ധ സമരസമിതി), മോഹന്‍ദാസ് (ചെയര്‍മാന്‍, അതിരപ്പിള്ളി സംരക്ഷണസമിതി), രാംദാസ് കതിരൂര്‍ (പൊട്ടിപ്പാലം മാലിന്യമുക്ത സമരസമിതി), അജയ്കുമാര്‍ (പൊട്ടിപ്പാലം മാലിന്യമുക്ത സമരസമിതി), സുഗതന്‍ പാറ്റൂര്‍ (സെക്രട്ടറി, ചെങ്ങറ സമരസമിതി), സജീവന്‍ കള്ളിചിത്ര (എരവാലന്‍ ഐക്യദാര്‍ഢ്യ കമ്മിറ്റി), ഷാമോന്‍ മാഞ്ഞാലി (കണ്‍വീനര്‍, സഞ്ചാര സ്വാതന്ത്ര സംരക്ഷണ സമിതി), മാക്കാ പയ്യമ്പള്ളി, ബിനു ജോണ്‍ (കണ്‍വീനര്‍, തൊവരിമല ഭൂസമരസമിതി), നിഷില്‍കുമാര്‍ (തുരുത്തി സമരം), കെ എസ് മുരളി വൈദ്യര്‍ (എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരം), ടി പി മുഹമ്മദ് (ഗെയില്‍ വിക്ടിംസ് ഫോറം), അബ്ദുര്‍ റഹ്മാന്‍ ചേലക്കുളം (കണ്‍വീനര്‍, കിറ്റെക്‌സ് മലിനീകരണ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍), പപ്പന്‍ കന്നാട്ടി (കാരാടി ബാര്‍ സമരം), ചന്തൂട്ടി മാസ്റ്റര്‍ (മദ്യവിരുദ്ധ സമിതി), എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് സംസാരിച്ചു.

സമരനേതാക്കള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. സമരനേതാക്കളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. സാര്‍ഥകമായ 10 വര്‍ഷക്കാലം പാര്‍ട്ടി രാജ്യവ്യാപകമായി സംഘടിപ്പിച്ച വിവിധ സമരപോരാട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും നടത്തി. 

Tags:    

Similar News