ലോക്ഡൗണ്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും: ആം ആദ്മി പാര്‍ട്ടി

ആളെ കൂട്ടുന്ന എല്ലാ പരിപാടികളും സര്‍ക്കാര്‍ വിലക്കണമെന്നും ആം ആദ്മി പാര്‍ട്ടി

Update: 2021-04-19 11:14 GMT

തിരുവനന്തപുരം: തൊഴില്‍ ചെയ്ത് കഷ്ടിച്ച് ജീവിതം നയിക്കുന്ന ആം ആദ്മികളെ മറന്നു വീണ്ടുമൊരു ലോക് ഡൗണ്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേറ്റര്‍ പിസി സിറിയക്. ആള്‍ക്കൂട്ടമുള്ള എല്ലാ പൊതുസ്വകാര്യ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. തൃശൂര്‍ പൂരം, ഇഫ്താര്‍ പാര്‍ട്ടികള്‍, തിരഞ്ഞടുപ്പ് വിജയഹ്ലാദപ്രകടനങ്ങള്‍, പള്ളികളിലെ ആരാധനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ എല്ലാ പൊതുപരിപാടികള്‍ക്കും രോഗപടര്‍ച്ച ശമിക്കും വരെ നിയന്ത്രണം ഏര്‍പ്പെടുത്തണം. ഒപ്പം, കല്യാണം, മരണം ഉള്‍പ്പടെ എല്ലാ സ്വകാര്യ പരിപാടികള്‍ക്കും ആള്‍ക്കൂട്ടനിയന്ത്രണം പാലിച്ച് കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം.

കഴിഞ്ഞ കൊല്ലത്തെ ലോക്‌ഡൌണ്‍ കാലത്ത് വാഗ്ദാനം ചെയ്തിരുന്ന ആരോഗ്യമേഖലയുടെ നവീകരണവും വികസനവും നടപ്പാക്കാന്‍ സര്‍ക്കാര്‍ മിനക്കെട്ടില്ല. കഴിഞ്ഞ ദശകങ്ങളില്‍ സൃഷ്ട്ടിച്ചെടുത്ത ഹെല്‍ത് ഇന്‍ഫ്രാസ്ട്രക്ചറിന്റെ മുഖം മാത്രം മിനുക്കി ആരോഗ്യപ്രവര്‍ത്തകരെക്കൊണ്ട് അമിതധ്വാനം ചെയ്യിച്ച്, അന്താരാഷ്ട്രീയ പാരിതോഷിക്കങ്ങള്‍ക്ക് പുറകേ ഓടുകയായിരുന്നു സര്‍ക്കാര്‍. ഈ മേഖലയില്‍ നവീകരണത്തിനും വികസനത്തിനും വേണ്ടി മുടക്കേണ്ട കോടികള്‍, മാധ്യമപ്രചാരണങ്ങള്‍ക്കും സൗജന്യസഹായവിതരണത്തിനുമായി ചെലവാക്കി വോട്ട് കൊയ്‌തെടുക്കാനായിരുന്നു. ഇനിയൊരു ലോക്‌ഡോണ്‍ നേരിടാന്‍ തകര്‍ച്ചയുടെ വക്കത്തു നില്‍ക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥക്കാവില്ല.

Tags:    

Similar News