മധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും കാറ്റിനും സാധ്യത

Update: 2025-06-04 07:26 GMT
മധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: മധ്യ കേരളത്തില്‍ വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറില്‍ 41 മുതല്‍ 61 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.


Similar News