ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്

Update: 2021-09-01 09:31 GMT

തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സപ്തംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

സപ്തംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സപ്തംബര്‍ അഞ്ചിന് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനു പോവാന്‍ പാടുള്ളതല്ല. അഞ്ചിന് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.

Tags:    

Similar News