മലിനജലമൊഴുക്കിയാല്‍ നടപടി: ജില്ലാ കലക്ടര്‍

കൂള്‍ബാര്‍, ഹോട്ടല്‍, മീന്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ട്.

Update: 2019-03-29 04:15 GMT

മലപ്പുറം: ഓടയിലേക്ക് മലിനജലമൊഴുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മൂന്നുവര്‍ഷം വരെ തടവും 25,000 രൂപ പിഴയും ഈടാക്കാവുന്നതുമായ കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാണ് നടപടി. കൂള്‍ബാര്‍, ഹോട്ടല്‍, മീന്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ട്. വിവാഹ സമയത്ത് സല്‍ക്കാരം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. അംഗീകൃത പാചകക്കാരെ മാത്രമേ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിക്കാവൂ. ഇവ പാലിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ വഴിയോര കച്ചവട സ്ഥാപനങ്ങളിലും ഭക്ഷ്യവില്‍പന സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.



Tags: