സമൂഹവ്യാപനം ഉണ്ടായിട്ടില്ല; പോത്തൻകോട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി

മരിച്ച അബ്ദുൽ അസീസിന്റെ അടുത്ത ബന്ധുക്കൾക്കാർക്കും കൊറോണ വൈറസ് ബാധയേറ്റിട്ടില്ലെന്നാണ് പ്രാഥമിക പരിശോധന ഫലം.

Update: 2020-04-02 05:30 GMT

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതൻ മരിച്ചതിനെ തുടർന്ന് പോത്തൻകോട് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കി. പോത്തൻകോട് പ്രദേശത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തെ തുടർന്നാണ് സർക്കാർ ഉത്തരവ്.

രണ്ട് മണിക്കൂർ മാത്രമേ കടകൾ തുറക്കാവൂ, പോലിസ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധസേവകരൊഴികെയുള്ള മറ്റാരും തന്നെ പുറത്തിറങ്ങാൻ പാടില്ല എന്ന കർശന നിർദ്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

മരിച്ച അബ്ദുൽ അസീസിന്റെ അടുത്ത ബന്ധുക്കൾക്കാർക്കും കൊറോണ വൈറസ് ബാധയേറ്റിട്ടില്ലെന്നാണ് പ്രാഥമിക പരിശോധന ഫലം. അതുകൊണ്ട് തന്നെ പ്രദേശത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന നിഗമനത്തെ തുടർന്നാണ് തുടർന്നാണ് നടപടി. അതേസമയം ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കും.

Tags:    

Similar News