നിശ്ചിതസമയത്തിനു മുമ്പ് മദ്യം വാങ്ങാനെത്തിയാല്‍ നിയമത്തിന്റെ പിടിവീഴും

നിശ്ചിതസമയത്തിന് മുമ്പായി ഔട്ട്ലെറ്റിനു മുമ്പിലോ പരിസരത്തോ എത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

Update: 2020-05-28 14:51 GMT

കോഴിക്കോട്: ബിവറേജസ് ഔട്ട്ലെറ്റുകളില്‍നിന്ന് മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍വഴി ടോക്കന്‍ ലഭിച്ചവര്‍ ടോക്കണ്‍ പ്രകാരമുള്ള സമയത്ത് മാത്രമേ ഔട്ട്ലെറ്റുകളിലേക്ക് എത്താന്‍ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടം. നിശ്ചിതസമയത്തിന് മുമ്പായി ഔട്ട്ലെറ്റിനു മുമ്പിലോ പരിസരത്തോ എത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പറത്തിയാണ് മദ്യം വാങ്ങാന്‍ ആളുകള്‍ തടിച്ചുകൂടുന്നത്. ഓണ്‍ലൈന്‍ വഴി ടോക്കണ്‍ ലഭിക്കാത്തവരും ക്യൂവില്‍ ഇടംപിടിക്കുന്നു. കേരളം കൊവിഡ് സാമൂഹ്യവ്യാപന ഭീതിയിലിരിക്കെ മദ്യവില്‍പന ശാലകളിലെ ജനത്തിരക്ക് വന്‍ഭീഷണിയായിരിക്കുകയാണ്. അതേസമയം, ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന മദ്യം വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന സംഘത്തിനെതിരേയും കടുത്ത നടപടിവരും. 

Tags:    

Similar News