സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട്ട്; കായിക മേള കണ്ണൂരില്‍

Update: 2019-08-03 02:02 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട്ടും കായിക മേള കണ്ണൂരിലും നടത്താന്‍ സ്‌കൂള്‍ ക്യുഐപി(ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. നാലുദിവസം നീളുന്ന മേള നവംബര്‍ അവസാന വാരമോ ഡിസംബര്‍ ആദ്യ വാരമോ നടത്തും. കായിക മേള നവംബര്‍ പകുതിയോടെയാവും നടത്തുക. തലശ്ശേരിയാണു പരിഗണനയിലുള്ളത്. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ ഒന്നുമുതല്‍ 3 വരെ തൃശൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 20 മുതല്‍ 22 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരിക്കും. സംസ്ഥാന ടിടിഐ കലോല്‍സവവും അധ്യാപക ദിനവും സെപ്തംബര്‍ 4,5 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും.


Tags:    

Similar News