പെൺകുട്ടിയെ ഒറ്റയ്ക്ക് റോഡിലിറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂർ ജില്ലാ പോലിസ് മേധാവിയും ആർടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. റിപ്പോർട്ടുകൾ കിട്ടിയശേഷം തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Update: 2019-09-10 11:12 GMT

തിരുവനന്തപുരം: പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ബസ് സ്റ്റാന്റിൽ ഇറങ്ങിയ മാതാപിതാക്കളെ കയറ്റാതെ യാത്ര തുടർന്ന സ്വകാര്യ ബസ് മാതാപിതാക്കൾ ബസിൽ കയറിയില്ലെന്ന് മനസിലാക്കിയപ്പോൾ പതിമൂന്നുകാരിയായ മകളെ ഒറ്റയ്ക്ക് റോഡിലിറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 

തൃശൂർ ജില്ലാ പോലിസ് മേധാവിയും ആർടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ  റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. റിപ്പോർട്ടുകൾ കിട്ടിയശേഷം തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

മൈത്രി എന്ന സ്വകാര്യ ബസാണ്  പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഇടപ്പള്ളിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് യാത്ര ചെയ്യുകയായിരുന്നു രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന  കുടുംബം. ഗുരുവായൂരിൽ എത്തിയപ്പോൾ മാതാപിതാക്കൾ കൈക്കുഞ്ഞുമായി ശുചിമുറിയിലേക്ക്  പോയി. മൂത്ത മകളെ സീറ്റിലിരുത്തിയിട്ടായിരുന്നു ഇത്. 

യാത്രക്കാർ മടങ്ങിയെത്തും മുമ്പ് ബസ് യാത്ര തിരിച്ചു. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടക്റ്റർ അറിഞ്ഞത് കിലോമീറ്ററുകൾ കഴിഞ്ഞപ്പോഴാണ്. വിവരം അറിഞ്ഞയുടനെ കണ്ടക്റ്റർ പെൺകുട്ടിയെ ഒറ്റയ്ക്ക് റോഡിൽ ഇറക്കിവിട്ടു. കുട്ടിയെ പോലിസ് സ്റ്റേഷനിൽ എത്തിക്കാനുള്ള സന്മനസ് കണ്ടക്റ്റർ കാണിച്ചില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

അപ്രകാരം ചെയ്തിരുന്നെങ്കിൽ ഓരോ സ്റ്റേഷനിലും ഒരു ജുവനൈൽ  പോലിസ് ഓഫീസർ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടിയെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാമായിരുന്നു. ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.

Tags:    

Similar News