പലവ്യഞ്ജന കിറ്റുകളുടെ വിതരണം നാളെ തുടങ്ങും

എഎവൈ വിഭാഗത്തിലെ ട്രൈബൽ വിഭാഗത്തിനാണ് വ്യാഴാഴ്ച വിതരണം നടക്കുക

Update: 2020-04-08 16:48 GMT

തിരുവനന്തപുരം: നാളെ മുതൽ 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമൻ അറിയിച്ചു. എഎവൈ വിഭാഗത്തിലെ ട്രൈബൽ വിഭാഗത്തിനാണ് വ്യാഴാഴ്ച വിതരണം നടക്കുക. അതിന് ശേഷം മുഴുവൻ മറ്റുള്ള എഎവൈ വിഭാഗത്തിന് വിതരണം നടക്കും.

റേഷൻ കടകൾ വഴിയാണ് വിതരണം. കിറ്റ് പോർട്ടബിലിറ്റി സൗകര്യം ലഭ്യമല്ല. വ്യാഴാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. മുഴുവൻ എഎവൈ കിറ്റുകളും വിതരണം ചെയ്തതിന് ശേഷം മുൻഗണനാ (പിങ്ക് കാർഡ്) കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യും. പിന്നീട് നീല വെള്ള കാർഡുകൾക്ക് വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു. 

Similar News