അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം,ആര്‍ക്കറിയാം എന്ന ചിത്രത്തിലെ കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നു:ബിജു മേനോന്‍

വളരെയധികം അധ്വാനിച്ച് ചെയ്ത സിനിമായായിരിന്നു ആര്‍ക്കറിയാം.ടീം വര്‍ക്കിന്റെ വിജയമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണം

Update: 2022-05-27 12:31 GMT

കൊച്ചി: മികച്ച നടനുളള പുരസ്‌കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നടന്‍ ബിജു മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വളരെയധികം അധ്വാനിച്ച് ചെയ്ത സിനിമായായിരിന്നു ആര്‍ക്കറിയാം.ഇതിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

ഇതിലെ കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നു.ടീം വര്‍ക്കിന്റെ വിജയമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണം.സിനിമയുടെ സംവിധായകനും ഒപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നു.ആദ്യമായിട്ടാണ് തനിക്ക് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതെന്നും ബിജുമേനോന്‍ പറഞ്ഞു.

Tags: