ഭരണഘടനാ സംരക്ഷണത്തിനായി മാനവീയം വീഥിയിൽ സാംസ്കാരിക കൂട്ടായ്മ

ആർഎസ്എസ്സിന്റെ രാഷ്ട്രീയ രൂപമായ ബിജെപി, ഇന്ത്യൻ ജനാധിപത്യത്തെ ഭരണഘടനാ അട്ടിമറിയിലൂടെ ശിഥിലീകരിക്കാൻ പരിശ്രമിക്കുന്ന സങ്കീർണ്ണ സമകാലീനതയിലാണ് സമാന മനസ്ക്കരായ വിവിധ സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ ചേർന്നത്.

Update: 2019-11-26 12:56 GMT

തിരുവനന്തപുരം: ഭരണഘടനാ ദിനമായ ഇന്ന് (നവംബർ 26) ഭരണഘടനാ സംരക്ഷണത്തിനും കാശ്മീർ ജനതയുടെ ജനാധിപത്യ മനുഷ്യാവകാശ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നതിനും വേദിയായി തലസ്ഥാന നഗരം. #Stand with Constitution #Stand with Kashmir കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിലാണ് ഭരണഘടനാ സംരക്ഷണത്തിനായി ഒത്തുചേർന്നത്.

കൂട്ടായ്മയിൽ സ്വാമി അഗ്നിവേശ്, പ്രഫ. കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ.ജെ ദേവിക, ആലങ്കോട് ലീലാകൃഷ്ണൻ, ശ്യാമ എസ് പ്രഭ തുടങ്ങിയവർ പങ്കെടുത്തു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ, പുസ്തക പ്രകാശനങ്ങൾ, പൊയ്ക്കാൽ നൃത്തം, നാസിക്ക് ഡ്രം, കശ്മീർ: ഫോട്ടോ എക്സിബിഷൻ, നാടകം, ഏകപാത്ര നാടകം, നാടൻപാട്ട്, നൃത്തം, വയലിൻ - ഗിറ്റാർ - ഡ്രം വാദനങ്ങൾ, ആട്ടം, പാട്ട്, തത്സമയ ചിത്ര രചന, ജാലവിദ്യ, ഫ്‌ളാഷ് മോബ് / മൈം, മ്യൂസിക് ബാന്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ആർഎസ്എസ്സിന്റെ രാഷ്ട്രീയ രൂപമായ ബിജെപി, ഇന്ത്യൻ ജനാധിപത്യത്തെ ഭരണഘടനാ അട്ടിമറിയിലൂടെ ശിഥിലീകരിക്കാൻ പരിശ്രമിക്കുന്ന സങ്കീർണ്ണ സമകാലീനതയിലാണ് സമാന മനസ്ക്കരായ വിവിധ സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ ഒത്തുചേർന്നത്.

Tags:    

Similar News