ആറൻമുളയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ 78,000 രൂപ സ്‌ക്വാഡ് ഈടാക്കിയിട്ടുണ്ട്.

Update: 2020-05-02 10:45 GMT

പത്തനംതിട്ട: ആറൻമുളയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ ഓമനക്കുട്ടന്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ ജി ജയബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആറന്മുള ദര്‍മോസ് ഫിഷ് ഹബില്‍ നിന്നുമാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. റവന്യു, പോലിസ്, ഭക്ഷ്യ-പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.

ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ 78,000 രൂപ സ്‌ക്വാഡ് ഈടാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയിലെ കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടോ, ഭക്ഷ്യവസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ, എന്നിവ ഉറപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണു സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.

Tags:    

Similar News