കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച വെള്ളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് മേനി വിജയം. 55 വിദ്യാര്‍ഥികളാണ് വെള്ളാര്‍മല ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വെള്ളാര്‍മല സ്‌കൂളിലെ 32 പേര്‍ മരിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടതായിരുന്നു. സ്‌കൂള്‍ കെട്ടിടം തകര്‍ന്നതിനാല്‍ മേപ്പാടി സ്‌കൂളിനോടൊപ്പമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വെള്ളാര്‍മല സ്‌കൂളും പ്രവര്‍ത്തിക്കുന്നത്. അതിജീവനത്തിന്റെ മഹാശക്തിയാണ് വെള്ളാര്‍മല ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിജയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.