എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി
എസ്എസ്എൽസി പരീക്ഷകൾ 26നും വിഎച്ച്എസ്ഇ പരീക്ഷകൾ 27 നും അവസാനിക്കും.13.74 ലക്ഷം കുട്ടികൾ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകളും ഇതോടൊപ്പം നടക്കും. പൊതുവിദ്യാഭ്യാസം, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വകുപ്പുകൾ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണിത്. എസ്എസ്എൽസി പരീക്ഷകൾ 26നും വിഎച്ച്എസ്ഇ പരീക്ഷകൾ 27 നും അവസാനിക്കും.13.74 ലക്ഷം കുട്ടികൾ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിൽ 2945ഉം ലക്ഷദ്വീപിലും ഗൾഫിലും ഒൻപതു വീതവും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. 4,24,214 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷകൾ എഴുതുന്നത്. ഒന്നാം വർഷക്കാരായ 4,38,825 പേരും രണ്ടാം വർഷക്കാരായ 4,52,572 പേരുമാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്ഇ പരീക്ഷയിൽ ഒന്നാം വർഷക്കാരായ 27,203 പേരും രണ്ടാം വർഷക്കാരായ 29,178 പേരും പരീക്ഷ എഴുതുന്നുണ്ട്.