എസ്എസ്എൽസി, ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി

എസ്എസ്എൽസിക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ വിഷയങ്ങളുടെ തീയതികൾ മാറ്റിയിട്ടുണ്ട്.

Update: 2021-03-16 03:24 GMT

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ഏപ്രിൽ 27 മുതൽ 30 വരെ ജെഇഇ (മെയിൻ) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രിൽ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രിൽ 26-ന് അവസാനിക്കുന്ന രൂപത്തിൽ പുനക്രമീകരിച്ചു.

എസ്എസ്എൽസിക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ വിഷയങ്ങളുടെ തീയതികൾ മാറ്റിയിട്ടുണ്ട്. തൃശ്ശൂർ പൂരം, റംസാനിലെ വെള്ളിയാഴ്ച എന്നിവ പരിഗണിച്ച് ഏപ്രിൽ 23-ലേത്‌ മാറ്റി. പകരം 28-ന് പരീക്ഷയുണ്ടാകും.

ഏപ്രിലിലെ എസ്എസ്എൽസി പുതുക്കിയ ടൈംടേബിൾ

തീയതി  സമയം  വിഷയം

8    1.40-3.30     ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -1

9     2.40-4.30    തേഡ് ലാംഗ്വേജ് ഹിന്ദി, ജനറൽ നോളജ്.

12   1.40-4.30    ഇംഗ്ലീഷ്

15   9.40-11.30   ഫിസിക്സ്

19   9.40-12.30   മാത്തമാറ്റിക്സ്

21   9.40-11.30   കെമിസ്ട്രി

27   9.40-12.30   സോഷ്യൽ സയൻസ്

28   9.40-11.30    ബയോളജി

29   9.40-11.30    ഫസ്റ്റ് ലാംഗ്വേജ് പാർട്ട്‌ -2


ഏപ്രിലിലെ ഹയർസെക്കൻഡറി പുതുക്കിയ ടൈംടേബിൾ

(പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 മുതൽ 12. 30 വരെയും പ്രാക്ടിക്കൽ ഉള്ള ബയോളജി, മ്യൂസിക് എന്നിവ ഒഴികെയുള്ള വിഷയങ്ങൾ 9.40 മുതൽ 12 വരെയുമായിരിക്കും. ബയോളജി 9.40 -12.10. മ്യൂസിക് 9.40-11.30)

തീയതി  വിഷയം

8     സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്‌ട്രോണിക്സ്‌ സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്‌ട്രോണിക്സ്‌ സിസ്റ്റംസ്

9      കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

12   ബയോളജി, ഇലക്‌ട്രോണിക്സ്‌, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

13    പാർട്ട്-2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ                 ടെക്‌നോളജി.

17    മാത്തമാറ്റിക്സ്, പാർട്ട് -3 ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി

20   ഫിസിക്സ്, ഇക്കണോമിക്സ്

22   പാർട്ട്-1 ഇംഗ്ലീഷ്

24   ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

26   ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ആർട്ട് സബ്ജക്ട്‌സ്

തീയതി വിഷയം

8   മെയിൻ

9   സബ്‌സിഡിയറി,

12   ഈസ്തറ്റിക്സ്,

13   പാർട്ട്‌ -2 ലാംഗ്വേജസ്

17   സംസ്‌കൃതം

20    ലിറ്ററേച്ചർ

22    പാർട്ട് -1 ഇംഗ്ലീഷ്

വൊക്കേഷണൽ ഹയർ സെക്കൻഡറി-ഏപ്രിൽ

എല്ലാവിഷയങ്ങളും 9.40 മുതൽ

തീയതി വിഷയം

9     ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കെമിസ്ട്രി

12   ബയോളജി, മാനേജ്‌മെന്റ്

13   എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ്, ജി.എഫ്.സി.

17   മാത്തമാറ്റിക്സ്

20   ഫിസിക്സ്, ഇക്കണോമിക്സ്

22   ഇംഗ്ലീഷ്

24   ജ്യോഗ്രഫി, അക്കൗണ്ടൻസി

26    വൊക്കേഷണൽ തിയറി