ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു

ആരോഗ്യവകുപ്പിലാണ് നിയമനം നൽകിയത്. കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.

Update: 2020-03-22 06:30 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. 

കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പിലാണ് ഇപ്പോൾ നിയമനം നൽകിയത്. ശ്രീറാമിന്റെ സസ്പെൻഷൻ ഇനിയും നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നു പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. നേരത്തെ സർവീസിൽ തിരിച്ചെടുക്കാൻ ശ്രമം നടന്നെങ്കിലും പത്രപ്രവർത്തക യൂനിയൻ ഇടപെട്ട് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.


Tags:    

Similar News