ശ്രീറാം വെങ്കട്ടരാമൻ ട്രോമ ഐസിയുവില്‍ തുടരും

അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിന്റെ ചികിത്സ തുടരണമെന്ന് ആരോഗ്യസ്ഥിതി വിലയിരുത്തിയ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കളും പറയുന്നത്.

Update: 2019-08-07 07:10 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബോര്‍ഡ്.

അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിന്റെ ചികിത്സ തുടരണമെന്ന് ആരോഗ്യസ്ഥിതി വിലയിരുത്തിയ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കളും പറയുന്നത്. തലവേദനയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെന്ന് ശ്രീറാം മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചു. എല്ലാ പരിശോധനകളും കഴിഞ്ഞശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിലപാടിലാണ് മെഡിക്കല്‍ ബോര്‍ഡ്.

Tags: