വിവാദമായ സ്പ്രിങ്ഗ്ലർ ഡാറ്റ ഇടപാട് രണ്ടംഗ സമിതി പരിശോധിക്കും
കൊറോണ വൈറസിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറുമായുള്ള കരാർ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.
തിരുവനന്തപുരം: വിവാദമായ സ്പ്രിങ്ഗ്ലർ ഡാറ്റ ഇടപാട് പരിശോധിക്കുന്നതിന് സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായി മാധവൻ നമ്പ്യാരുമാണ് സമിതി അംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
കൊറോണ വൈറസിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറുമായുള്ള കരാർ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. നടപടിക്രമങ്ങളിൽ വീഴ്ചവന്നോ, വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവർ പരിശോധിക്കുക.
15 ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് നൽകണം. ഇടപാട് നിയമവകുപ്പിനെ അറിയിച്ചോയെന്നും ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങൾ നടത്തിയതെന്നും സമിതി പരിശോധിക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഏറ്റെടുത്തതും നിയമനടപടികളുമായി മുന്നോട്ട് പോയതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.