ഗവ.കണ്ണാശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ നിര്‍ത്തിവച്ചു
നവജാത ശിശുക്കളിലെ ആര്‍ഒപി സ്ക്രീനിംഗ് ക്ലിനിക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കും.
തിരുവനന്തപുരം: കൊറോണ 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഗവ. കണ്ണാശുപത്രിയിലെ ( റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി) സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതർ അറിയിച്ചു. റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, പീഡിയാട്രിക് ഒഫ്ത്താല്‍മോളജി ആന്‍റ് സ്ക്വിന്‍റ്, ലോ വിഷന്‍ ആന്‍റ് കോണ്ടാക്ട് ലെന്‍സ് എന്നിവ ഉള്‍പ്പെടൂന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയ്ക്ക് തീയതി ലഭിച്ചിട്ടുള്ള രോഗികള്‍ ഇതൊരറിയിപ്പായി കാണേണ്ടതാണ്. നവജാതശിശുക്കളിലെ ആര്‍ഒപി സ്ക്രീനിംഗ് ക്ലിനിക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ ഒന്‍പതുമുതല്‍ മൂന്നുമണി വരെ നേഴ്സിംഗ് സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0471-2304046