അ​തി​ഥി ​തൊഴിലാളികൾക്ക് നാട്ടിലേക്ക് പോവാനായി അ​ഞ്ച് പ്ര​ത്യേ​ക ട്രെ​യി​നുകൾ

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ആ​ലു​വ, തി​രൂ​ർ, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഓ​രോ ട്രെ​യി​നി​ലും 1200 തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.

Update: 2020-05-02 07:15 GMT

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപനത്തെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഇന്ന് അ​ഞ്ച് പ്ര​ത്യേ​ക ട്രെ​യി​നുകൾ. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ആ​ലു​വ, തി​രൂ​ർ, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഓ​രോ ട്രെ​യി​നി​ലും 1200 തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് ക​ർ​ശ​ന സു​ര​ക്ഷ​യോ​ടെ​യാ​ണ് യാ​ത്ര.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ജാ​ർ​ഖ​ണ്ഡി​ലെ ഹാതിയയിലേക്കാണ് ട്രെ​യി​ൻ. ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ട്രെ​യി​ൻ‌ പു​റ​പ്പെ​ടു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്നും ജാ​ർ‌​ഖ​ണ്ഡിലെ റാഞ്ചിയിലേക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ട്രെ​യി​ൻ ഓ​ടും. വൈ​കി​ട്ടാ​ണ് ഇ​വി​ടെ​നി​ന്നും ട്രെ​യി​ൻ‌ പു​റ​പ്പെ​ടു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നും തി​രൂ​രി​ൽ​നി​ന്നും ബി​ഹാ​റി​ലെ ധാനപൂരിലേക്കാണ് ട്രെ​യി​ൻ. എ​റ​ണാ​കു​ളം സൗ​ത്തി​ൽ​നി​ന്ന് ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലേ​ക്കാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​ത്.

തൊഴിലാളികളെ കെഎസ്ആർടിസിയിൽ ജില്ലാ ഭരണകൂടമായിരിക്കും സ്റ്റേഷനിലെത്തിക്കുക. ടിക്കറ്റ് തുക കലക്ടറേറ്റ് അധികൃതർ ഇവരിൽ നിന്ന് ശേഖരിക്കുകയാണ് ചെയ്യുകയെന്നും നേരിട്ട് ടിക്കറ്റ് വിൽപ്പനയില്ലെന്നും സ്റ്റേഷൻ മാനേജർ അറിയിച്ചു. തൊഴിലാളികളെ കോഴിക്കോട് എത്തിക്കുന്നതിനായി 43 കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തും. കോഴിക്കോട്- 24, വടകര- 6, താമരശ്ശേരി - 10, തൊട്ടിൽപ്പാലം - മൂന്ന് ഇങ്ങനെയായിരിക്കും ബസ്സുകൾ ഓടുക.

വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ആ​ദ്യ​ത്തെ ട്രെ​യി​ൻ കേ​ര​ള​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​ലു​വ​യി​ൽ​നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 1152 പേ​രാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് യാ​ത്ര. ടി​ക്ക​റ്റ് ചാ​ർ​ജ് മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ​ത്. ട്രെ​യി​നി​ൽ ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 3,60,000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. 20,826 ക്യാ​മ്പു​ക​ളി​ലാ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട ക്ക​യാ​ത്ര അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Tags:    

Similar News