കൊവിഡ് ചികില്‍സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസിയു

Update: 2021-02-15 19:32 GMT

തിരുവനന്തപുരം: കൊവിഡ് ചികില്‍സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളള ഐസിയു ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് രാവിലെ 9.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിക്കുന്നു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി ജനറല്‍ ആശുപത്രി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

2020 ആഗസ്ത് മാസം മുതല്‍ ഈ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുകയും 300 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിക്കുകയും ചെയ്തു. കാറ്റഗറി ബി, സി രോഗികളെ കിടത്തി ചികില്‍സിക്കുകയും ആന്റിജന്‍, ആര്‍ടിപിസിആര്‍ തുടങ്ങിയ പരിശോധനകള്‍ 24 മണിക്കൂറും നടത്തിവരികയും ചെയ്യുന്നു. പുതിയ ഐസിയു പ്രവര്‍ത്തനസജ്ജമാവുന്നതോടെ നിലവില്‍ ചികിത്സിക്കുന്ന കാറ്റഗറി ബി, സി രോഗികളുടെ ചികില്‍സയോടൊപ്പം ഗുരുതര കൊവിഡ് രോഗം ബാധിച്ച കാറ്റഗറി സി രോഗികളെക്കൂടി കിടത്തി ചികിത്സിക്കാന്‍ സഹായകരമാണ്.

കൊവിഡ് രോഗകള്‍ക്ക് മികച്ച പരിചണം നല്‍കുന്നതിന്റെ ഭാഗമായാണ് 34.22 ലക്ഷം മുടക്കി പ്രത്യേക ഐസിയു സജ്ജമാക്കിയത്. 25 കിടക്കകളുളള ആധുനിക സജീകരണത്തോടെയുളള ഐസിയു സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്ററുകള്‍, ഐസിയു കോട്ട്, ഇസിജി മെഷീന്‍, മള്‍ട്ടി പാര മോണിറ്റര്‍, ക്രാഷ് കാര്‍ട്ട്, മൊബൈല്‍ സ്‌പോട്ട് ലൈറ്റ്, സിറിങ് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

Similar News