കൃഷിയോഗ്യമല്ലാത്ത ഭൂമിയില്‍ ഖനനം നടത്താന്‍ മന്ത്രിസഭയുടെ അനുമതി

ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് ജില്ലാ കലക്ടറുടെ എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ അവിടെ ഖനനാനുമതി നല്‍കാം.

Update: 2019-03-05 07:31 GMT

തിരുവനന്തപുരം: കൃഷിയോഗ്യമല്ലാത്ത ഭൂമിയില്‍ ഖനനം നടത്താന്‍ മന്ത്രിസഭയുടെ അനുമതി. ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് ജില്ലാ കലക്ടറുടെ എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ അവിടെ ഖനനാനുമതി നല്‍കാം. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കാനും മന്ത്രിസഭാ തീരുമാനിച്ചു.

2017-ല്‍ സൃഷ്ടിച്ച 400 പോലിസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ നിന്നും 57 തസ്തികകള്‍ മാറ്റി, 38 തസ്തികകള്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയായും 19 തസ്തികകള്‍ എഎസ്‌ഐ (ഡ്രൈവര്‍) തസ്തികയായും അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.

Tags:    

Similar News