ബിജെപി രാഷ്ട്രീയത്തെ സംരക്ഷിക്കലല്ല ഗവര്‍ണറുടെ ഉത്തരവാദിത്തം: എസ് ഡിപിഐ

രാജ്യത്തെ അന്നം ഊട്ടുന്ന കര്‍ഷകരുടെ വിലാപങ്ങള്‍ കേള്‍ക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അവകാശം ഹനിക്കുന്നത് ഏകാധിപത്യവും തികഞ്ഞ ഫാഷിസവുമാണ്. കേന്ദ്രനിലപാടുകള്‍ അതേപടി അനുസരിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്.

Update: 2020-12-22 14:12 GMT

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വത്തങ്ങള്‍ മറന്ന് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താവും സംരക്ഷകനുമായി മാറരുതെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രത്യേക നിയമസഭ വിളിക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണ്. സംസ്ഥാന നിയമസഭയുടെ അജണ്ട തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ പോലും ബിജെപി സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നു. രാജ്യത്തെ അന്നം ഊട്ടുന്ന കര്‍ഷകരുടെ വിലാപങ്ങള്‍ കേള്‍ക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അവകാശം ഹനിക്കുന്നത് ഏകാധിപത്യവും തികഞ്ഞ ഫാഷിസവുമാണ്. കേന്ദ്രനിലപാടുകള്‍ അതേപടി അനുസരിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെ വിമര്‍ശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. മോദിയുടെ ഏകാധിപത്യത്തിന് റാന്‍ മൂളുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മജീദ് ഫൈസി വ്യക്തമാക്കി.

Tags:    

Similar News