27ന് പ്രത്യേക നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫിന്റെ തീരുമാനം

Update: 2020-07-15 07:00 GMT

തിരുവനന്തപുരം : ഈ മാസം 27ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ധനബില്‍ പാസാക്കുന്നതിന് വേണ്ടിയാണ് ഒരുദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരുന്നത്. നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തി സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഒറ്റ ദിവസംകൊണ്ട് ധനബില്‍ ചര്‍ച്ചചെയ്ത് പാസാക്കാനാണ് ധാരണ.അതേസമയം, നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫിന്റെ തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെയും പങ്ക്അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം നിയമസഭയ്ക്ക് ഉള്ളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 

Tags: