എടോ പോടോ വിളി; പി സി ജോർജിന് സ്പീക്കറുടെ ശാസന
നിയമസഭാ ജീവനക്കാരോടുള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം.
തിരുവനന്തപുരം: മോശം പെരുമാറ്റത്തിന് പി സി ജോർജ് എംഎൽഎയെ ശാസിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭാ ജീവനക്കാരോടുള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം. ജോർജ് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച സ്പീക്കർ ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നും പറഞ്ഞു.
നിയമസഭയിൽ സ്പീക്കര്‍ക്ക് നൽകാൻ ജീവനക്കാരനെ പി സി ജോര്‍ജ് ഒരു കുറിപ്പ് ഏൽപ്പിച്ചു. അത് കൈമാറാൻ താമസിച്ചതിനാണ് ജീവനക്കാരനെതിരായ ജോർജിന്റെ പരാമർശം. ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തിൽ ഇടപെട്ടത്.