തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. സ്പീക്കര്‍ ഔദ്യോഗിക വസതിയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണം. സ്പീക്കറെ ഇന്നലെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ് സൂപ്രണ്ട് സലീല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത