കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജിതിന്‍ബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലിസ് അറിയിച്ചു. ഭക്ഷണം എടുത്തുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Update: 2020-05-31 04:14 GMT

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര സ്വദേശിനി കന്യാക്കോണില്‍ കുഞ്ഞന്നാമ്മയാണ് (55) മരിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജിതിന്‍ബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലിസ് അറിയിച്ചു. ഭക്ഷണം എടുത്തുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിഞ്ഞത് ജിതിന്‍ ബാബുവിന്റെ ഫോണ്‍വിളിയില്‍നിന്നാണ്.

കൊലപാതകത്തെത്തുടര്‍ന്ന് ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാമെന്ന് അറിയിക്കുകയായിരുന്നു. പോലിസെത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോഴാണ് ബെഡ് റൂമില്‍ അമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് കുഞ്ഞന്നാമ്മയുടെ മകന്‍ നിതിനെ ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Tags:    

Similar News