കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ മന്ത്രിമാരും നേതാക്കളും തെരുവില്‍ ബന്ദികളാവും: അജ്മല്‍ ഇസ്മായീല്‍

Update: 2020-12-31 15:45 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ചതിനെതിരേ നടക്കുന്ന കര്‍ഷക സമരത്തെ ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേന്ദ്രമന്ത്രിമാരും എംപിമാരും നേതാക്കളും തെരുവില്‍ ബന്ധികളാവേണ്ടിവരുമെന്ന് എസ് ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. വരാനിരിക്കുന്നത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പുലരികളാണെന്നും അദ്ദേഹം പറഞ്ഞു.

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം വേലുശ്ശേരി, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന നേതൃത്വം നല്‍കി.

Tags: