പുല്‍വാമ ആക്രമണം അധികാരികളുടെ വീഴച: സോഷ്യല്‍ ഫോറം

Update: 2019-02-16 02:49 GMT

ദമാം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ഗൗരവത്തില്‍ എടുക്കാതെ അധികാരികള്‍ അവഗണിച്ചതിന്റെയും വീഴ്ചയാണ്, കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെ ഉണ്ടായ ആക്രമണമെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രവര്‍ത്തക കണ്‍ വെന്‍ഷന്‍ വിലയിരുത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി റഷീദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ഫോറം ദമാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. മജീദ് ചേളാരി, കുഞ്ഞിക്കോയ താനൂര്‍, ഗഫൂര്‍, മുനവ്വര്‍ സംസാരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Tags: