പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അഡീ. ഡയറക്ടർ വിജിലൻസ് അന്വേഷണം നടത്തും

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു.

Update: 2019-11-22 06:48 GMT

തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ  മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.

Tags:    

Similar News