വിദ്യാര്‍ഥിയുടെ കണ്‍പോളയില്‍ അണലി കടിച്ചു

മൂവാറ്റുപുഴ സ്വദേശി ജിന്‍സണ്‍ ജസ്റ്റിനാണ് അണലിയുടെ കടിയേറ്റ് മൂവാറ്റപുഴ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള ബാത് റൂമില്‍ നിന്നും കുളികഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജിന്‍സണ്‍ അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തപ്പോള്‍ പാമ്പ് ചാടി കണ്‍പോളയില്‍ കൊത്തുകയായിരുന്നു

Update: 2019-11-12 04:06 GMT

കൊച്ചി: കണ്‍പോളയില്‍ അണലിയുടെ കടിയേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അപകടനില തരണം ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജിന്‍സണ്‍ ജസ്റ്റിനാണ് അണലിയുടെ കടിയേറ്റ് മൂവാറ്റപുഴ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള ബാത് റൂമില്‍ നിന്നും കുളികഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജിന്‍സണ്‍ അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തപ്പോള്‍ പാമ്പ് ചാടി കണ്‍പോളയില്‍ കൊത്തുകയായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ ഒന്നു പതറിയെങ്കിലും ജസ്റ്റിന്‍ പാമ്പിനെ പിടിച്ച് താഴെയിട്ടു. വിവരം അറിഞ്ഞ ജിന്‍സന്റെ അമ്മ ഓടിയെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചതാണ് ജിന്‍സനെ രക്ഷിക്കാനായത്. കണ്‍ പുരികത്തില്‍ ആയതിനാല്‍ തലച്ചോറിലേക്ക് വിഷം വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യതയും ഉണ്ടായി. ഇതെല്ലാം മുന്നില്‍ കണ്ട് 30 ഡോസ് പ്രതിരോധ മരുന്നാണ് ജിന്‍സന് നല്‍കിയതത്രെ. അപൂര്‍വമായിട്ടാണ് ഇത്തരത്തില്‍ മരുന്ന് നല്‍കേണ്ട സാഹചര്യം ഉണ്ടാകുന്നതെന്ന് ഡോക്ടര്‍ പറയുന്നു.

Tags:    

Similar News