കേരളത്തിൽ നിന്ന് ആറുപേർക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡൽ

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു.

Update: 2020-08-14 10:30 GMT

തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആറ് പോലിസ് സേനാംഗങ്ങൾ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലിസ് മെഡലുകൾക്ക് അർഹരായി.

രാജൻ മാധവൻ- ഡെപ്യൂട്ടി കമാൻഡന്റ്, എസ്.എസ്.ബി ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം, വി മധുസൂദനൻ-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ്, കണ്ണൂർ, ഹരിഹരൻ ഗോപാലൻ പിള്ള- സീനിയർ സിവിൽ പോലിസ് ഓഫീസർ, വിജിലൻസ് കൊല്ലം, പി എൻ മോഹന കൃഷ്ണൻ സീനിയർ സിവിൽ പോലിസ് ഓഫീസർ, വിജിലൻസ് മലപ്പുറം, ആർ വി ബൈജു- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, നരുവാമൂട്, സുരാജ് കരിപ്പേരി- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ക്രൈം ബ്രാഞ്ച് തൃശ്ശൂർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

Tags: