ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍ റണ്‍

രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തും.

Update: 2022-05-18 03:08 GMT

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളിലെ സൈറണുകള്‍ ഇന്ന് ട്രയല്‍ റണ്‍ നടത്തും. സൈറണുകള്‍ക്ക് സാങ്കേതിക തകരാറുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.

രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തും. കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.